ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത

ഇന്ന് മുതൽ നവംബർ 18 വരെയുള്ള കാലയളവിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഓരോ പുതിയ ന്യൂനമർദ്ദങ്ങൾ കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ ആൻഡമാൻ കടലിൽ ശക്തി പ്രാപിച്ച് ആന്ധ്രാ പ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കുകയും തുടർന്ന് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ചെന്നൈയിൽ കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദ്ദം ദുർബലമായി തിരിച്ച് അറബിക്കടലിൽ പ്രവേശിച്ച ശേഷം വീണ്ടും ശക്തി പ്രാപിച്ച് കേരള തീരത്ത് ന്യൂന മർദ്ദമായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ന്യൂനമർദ്ദത്തിന്റെ ഫലമായി നവംബർ 12 മുതൽ 25 വരെയുള്ള രണ്ടാഴ്ച സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ, സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel