പുസ്തക വിവാദം; സല്‍മാന്‍ ഖുര്‍ഷിദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്സ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഭീകരവാദ സംഘടനയായ ഐഎസിനോട് സല്‍മാന്‍ ഖുര്‍ഷിദ് ഉപമിച്ചിരുന്നു. സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ് എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്.

ഖുര്‍ഷിദിന്റെ അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഹിന്ദു മതവും, ഹിന്ദുത്വവും രണ്ടും രണ്ടാണെന്നും. ഹിന്ദുത്വ വര്‍ഗീയ ആക്രമങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി കൂട്ടി ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News