മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി കടന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി കടന്നു. 139.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി ഡാമിലും ജലനിരപ്പില്‍ വര്‍ധനയുണ്ടായി. ജലനിരപ്പ് 2398.32 ആയി കൂടി. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഡാമില്‍ ഉള്ളത്.

തുലാവര്‍ഷം ശക്തിപ്രാപിച്ചു നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.

നിലവില്‍ ജലനിരപ്പ് 2398.32 അടിയാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജലസംഭരണിയുടെ പൂര്‍ണ്ണ സംഭരണശേഷി 2403അടിയാണ്. ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കുറച്ചതോടെയാണ്  മുല്ലപ്പെരിയാറിലെ ജലനിരപ്പ്  ഉയരുന്നത്. നിലവിൽ  സെക്കൻ്റിൽ  467   ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ 900 ഘനയടി വെള്ളം കൊണ്ടുപോയിരുന്നു. മുല്ലപ്പെരിയാറിൽ 142 അടിയാണ്  അനുവദനീയമായ പരമാവധി ജലനിരപ്പ്‌ .

മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗയിൽ ജലനിരപ്പ് 69.5 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചത്. 71 അടിയാണ് വൈഗയുടെ പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News