പ്രളയത്തിനിടെ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് ഉടൻ പുതിയ കാർഡുകൾ നൽകും; മന്ത്രി ജി ആർ അനിൽ

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക്‌ പകരം കാർഡ് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റദ്ദ് ചെയ്ത കടകളുടെ വിഷയം തീർപ്പാക്കുന്നതിനായി അദാലത്ത് നടത്തും.
തുറക്കാനാവുന്നവ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അല്ലാത്തവ സ്ഥിരമായി റദ്ദ് ചെയ്ത് പുതിയ നോട്ടിഫിക്കേഷൻ ഇറക്കും.

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. ഇതിനായി തെളിമ എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കും. 2022 ഏപ്രിലോടെ എല്ലാ കാർഡുകളും സ്മാർട്ട്‌ കാർഡുകളാക്കും. ഉൾ പ്രദേശങ്ങളിൽ ഉള്ളവർ മാവേലി സ്റ്റോർ ഇല്ലാത്തതിനാൽ സബ്‌സിഡി സാധനം വാങ്ങാൻ ബുദ്ധിമുട്ടുന്നുണ്ട്. ഈ മേഖലകളിൽ സബ്‌സിഡി സാധനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും.

പ്രളയത്തിനിടെ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് ഉടൻ പുതിയ കാർഡുകൾ നൽകും. 2022 ജനുവരിയോട് കൂടി എല്ലാ കാർഡുകളും ആധാർ ലിങ്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here