ഗായിക എലിസബത്തിന്‍റെ അത്യപൂര്‍വ്വ ശസ്ത്രക്രിയ ക‍ഴിഞ്ഞു: പ്രതീക്ഷയോടെ പ്രിയപ്പെട്ടവര്‍

വളരെ മനോഹരമായി പാടുന്നതിനിടയില്‍ പെട്ടെന്ന് ഞെട്ടല്‍ ഉണ്ടാകുക, ഇതു തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുക. എലിസബത്തിനെ ആദ്യമായി കാണുന്നവരെല്ലാം ഇതെന്തെന്ന് ചിന്തിയ്ക്കും. എന്നാല്‍, എന്തുകൊണ്ടാണിതിങ്ങനെ എന്ന് എലിസബത്ത് തന്നെ വിവരിച്ചുകൊണ്ടു വന്നു.

ട്യൂററ്റ് സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗവുമായി നാളുകളായി നല്ലിടുകയാണ് എലിസബത്തെന്ന ഗായിക. വര്‍ഷങ്ങളായി ഈ അപൂര്‍വ രോഗത്തിനു ചികിത്സ തേടിയിരുന്ന എലിസബത്ത് ഇപ്പോള്‍ ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ Deep Brain Stimulation (DBS) എന്ന സര്‍ജറിക്ക് വിധേയയായിരിക്കുകയാണിപ്പോള്‍. ഏറെ പ്രതീക്ഷയോടെയാണ് എലിസബത്തിന്‍റെ തിരിച്ചുവരവിനായി എല്ലാവരും കാത്തിരിക്കുന്നത്.

ഒന്‍പതു വയസ്സുള്ളപ്പോഴാണ് എലിസബത്തില്‍ ട്യൂററ്റ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത്.

ബെംഗളൂരുവിലെ നിംഹാന്‍സില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങിയിരുന്നു.

എന്താണ് ട്യൂററ്റ് സിന്‍ഡ്രോം?

ടിക്‌സ് ഡിസോര്‍ഡര്‍ (Tics disorder) വിഭാഗത്തില്‍ പെടുന്ന രോഗമാണ് ട്യൂററ്റ് സിന്‍ഡ്രോം. മനഃപൂര്‍വമല്ലാതെതന്നെ തുടരെത്തുടരെ കണ്ണു ചിമ്മുക, കയ്യോ കാലോ ചലിപ്പിക്കുക, ഞെട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News