ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; ആവശ്യമെങ്കിൽ ഡാമിലെ ഷട്ടറുകൾ തുറക്കും

ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഡാമിലെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്ക് ഒഴുക്കിവിടും.

ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമേണ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
നിലവിൽ 2398.32 അടിയാണ് ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here