മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ്; ബെന്നിച്ചന്‍ തോമസിന്‍റെ കളളക്കള‍ിയുടെ ചുരുള‍ഴിയുന്നു

പി സി സി എഫ് ബെന്നിച്ചന്‍ തോമസിന്‍റെ കളളക്കള‍ിയുടെ ചുരുള‍ഴിയുന്നു. മുല്ലപ്പെരിയാറിലെ വിവാദ മരം മുറി ഉത്തരവ് ഇറക്കിയത് വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്ന്.

മരം മുറിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് അറിയിച്ച്  പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനീഷ് ബാബു ഐ എഫ് എസിന്‍റെ മുന്നറിപ്പിനെ മറികടന്നാണ് ബെന്നിച്ചന്‍ ഉത്തരവ് ഇറക്കിയത്. ഇത് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് ലഭിച്ചു.

മുല്ലപ്പെരിയാറിലെ വിവാദ മരം മുറി ഉത്തരവ് ഇറക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ബൈന്നിച്ചന്‍ തോമസ് ക്രമവിരുദ്ധമായി ഇടപ്പെട്ടതിന്‍റെ നിരവധി തെളിവുകളാണ് ദിവസവും പുറത്ത് വരുന്നത്.

പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഭൂമിയില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മരം മുറിക്കണമെങ്കില്‍ മേഖലയുടെ ചുമതലയുളള പെരിയാര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയും വേണം. അനുമതി നല്‍കുന്നതിന് മുന്നോടിയായി ബെന്നിച്ചന്‍ മേഖലയുടെ ചുമതലക്കാരനായ സുനീഷ് ബാബു ഐഎഫ്എസിന്‍റെ അഭിപ്രായവും ആരാഞ്ഞിരുന്നു.

എന്നാല്‍ മരം മുറിയെ എതിര്‍ത്തും മരം മുറിക്കാന്‍ അനുവദിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടികാട്ടിയും സുനീഷ് ബാബു ബെന്നിച്ചന്‍ തോമസിന് മുന്നറിപ്പ് നല്‍കിയിരുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് കൈരളി ന്യൂസിന് ലഭിച്ചത്.

സെപ്റ്റംബര്‍ 23 ന് തന്‍റെ മേലുദ്യോഗസ്ഥനായ ബൈന്നിച്ചന് എ‍ഴുതിയ ഒരു പേജുളള കത്തില്‍ ഉടനീളം മരം മുറിയെ എതിര്‍ക്കുകയാണ് . 2016 മെയ്യില്‍ മുറിക്കാനുളള മരങ്ങള്‍ മാര്‍ക്ക് ചെയ്തിന്‍റെ പേരില്‍ മാത്രം തമി‍ഴ്നാട് വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ കമ്പം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ പേരില്‍ കേരളാ വനം വകുപ്പ് കേസെടുത്തിരുന്നതായി കത്തില്‍ ചൂണ്ടികാട്ടുന്നു.

ഈ കേസ് പീരുമേട് കോടതിയില്‍ ഇപ്പോ‍ഴും നിലവിലുണ്ടെന്നും , 1973 ലെ വൈല്‍ഡ് ലൈഫ് ആക്ട് ബാധകമായ കേസാണിതെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ ചുമതലക്കാരനായ സുനീഷ് ബാബു ചൂണ്ടികാട്ടുന്നു. കീ‍ഴുദ്യോഗസ്ഥനായ സുനീഷ് ബാബുവിന്‍റെ എല്ലാ മുന്നറിപ്പുകളും അവഗണിച്ചാണ് ബെന്നിച്ചന്‍ ത‍മി‍ഴ്നാടിന്‍റെ താല്‍പര്യത്തിന് വേണ്ടി ഉത്തരവ് ഇറക്കിയത് എന്ന് ഈ രേഖയോടെ വ്യക്തമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here