രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് പറയുന്നതിന്‍റെ കാരണമിതാ..സൂക്ഷിച്ചില്ലെങ്കില്‍ വലിയ അപകടം വരുത്തിവയ്ക്കും..

ഫോണ്‍പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ നാം ദൈനംദിനം കേള്‍ക്കാറുള്ളതാണ്. എന്നിരുന്നാലും രാത്രികാലങ്ങളില്‍ നാം വെളുക്കുവോളം ഫോണ്‍ ചാര്‍ജിലിടാറുണ്ട്. ഇത് ഏറെ ഗുരുതരമായ സാഹചര്യം സൃഷ്ടിയ്ക്കുമെന്ന് വെറുതേ പറയുന്നതല്ല. നിരവധി ഉദാഹരണങ്ങല്‍ നമുക്കുനുന്‍പില്‍തന്നെ ഉണ്ട്. എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിയ്ക്കുന്നത്? നോക്കാം.

ഫോണിനോ ബാറ്ററിയ്ക്കോ ഉണ്ടാകുന്ന കേടുപാടുകള്‍

നാം ഉപയോഗിയക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് സാധാരണയായി കാണുന്ന കാരണം ബാറ്ററിയ്ക്കുണ്ടാവുന്ന കേടുപാടാണ്. ഫോണ്‍ പല തവണ താഴെ വീണാല്‍ ബാറ്ററിയ്ക്ക് കേടുപാട് സംഭവിക്കാം.അത് ഷോര്‍ട്ട് സര്‍ക്യൂട്ടിനിടയാക്കും.ഫോണ്‍ ചൂടാവും. സാധാരണ ബാറ്ററിയ്ക്ക് എന്തെങ്കിലും കേടുപാട് വന്നാല്‍ അത് വീര്‍ത്തുവരാറുണ്ട്. ഇത് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. അങ്ങനെ എന്തെങ്കിലും കണ്ടാല്‍ ഫോണ്‍ ഉടന്‍ ഒരു സര്‍വീസ് സ്റ്റേഷനിലെത്തിച്ച് ബാറ്ററി മാറ്റുക.

ഫോണ്‍ മറ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതുകൊണ്ട്

നമ്മുടെ ഫോണില്‍ മറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് ബാറ്ററികള്‍ക്ക് കേടുപാട് സംഭവിക്കുന്നതിനും പൊട്ടിത്തെറിക്കുന്നതിനും ഇടയാക്കുന്ന മറ്റൊരു കാരണമാണ്. ഫോണിന്റെ തന്നെ ചാര്‍ജറുകള്‍ തന്നെ ഉപയോഗിക്കാനാണ് കമ്പനികള്‍ എപ്പോഴും നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ അത് പലപ്പോഴും നമ്മള്‍ പരിഗണിയ്ക്കാറില്ല.

ഫോണിനൊപ്പമുള്ള ചാര്‍ജര്‍ ആ ഫോണിന് അനുയോജ്യമായി നിര്‍മിച്ചതായിരിക്കാം. മറ്റൊരു കമ്പനിയുടെ ചാര്‍ജറിന് അതുണ്ടാവണം എന്നില്ല. വിലകുറഞ്ഞതും അംഗീകാരമില്ലാത്തതുമായ ചാര്‍ജറുകള്‍ ഫോണ്‍ ചൂടാവുന്നതിനും കേടുവരുന്നതിനുമിടയാക്കും. അതിനാല്‍ എല്ലായിപ്പോഴും കമ്പനി ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക.

രാത്രിമുഴുവന്‍ ചാര്‍ജ് ചെയ്യുന്നത്

ഉറങ്ങാന്‍ നേരം ഫോണ്‍ ചാര്‍ജിലിട്ട് പോവുന്ന ശീലമുണ്ട് നമ്മളില്‍ പലര്‍ക്കും. ഇത് യഥാര്‍ത്ഥത്തില്‍ ഫോണിന്റെ ആരോഗ്യത്തിന് യോജിച്ചതല്ല. ആവശ്യത്തില്‍ കൂടുതല്‍ നേരംഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഫോണ്‍ ചൂടാവുന്നതിനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും ഇടയാക്കാം. ചിലപ്പോള്‍ പൊട്ടിത്തെറിക്കാം. എന്നാല്‍ ഇപ്പോള്‍ മിക്ക ഫോണ്‍ ചിപ്പുകളും നൂറ് ശതമാനം ചാര്‍ജ് ആയാല്‍ ചാര്‍ജിങ് ഓട്ടോ മാറ്റിക് ആയി നിര്‍ത്തുന്ന സംവിധാനമുള്ളവയാണ്. എന്നാല്‍ അതില്ലാത്തവയും ഉണ്ട്.

വെള്ളം നനഞ്ഞതും വെയിലിന്റെ ചൂടേറ്റ ബാറ്ററിയും

വെയിലിന്റെ ചൂട് ഫോണില്‍ നേരിട്ടേല്‍ക്കുന്നതും വെള്ളം നനയുന്നതുമെല്ലാം ബാറ്ററി പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചേക്കാം. വെയിലിന്റെ ചൂടേറ്റാല്‍ ബാറ്ററിയ്ക്ക് ആഘാതമേല്‍ക്കുകയും ബാറ്ററിയ്ക്കുള്ളില്‍ ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള വാതകങ്ങള്‍ നിറയുകയും ചെയ്യും. അങ്ങനെ ബാറ്ററി വീര്‍ത്ത് വരും. പതിയെ പൊട്ടിത്തെറിയിലേക്ക് നയിക്കും.

ഫോണ്‍ വെള്ളം നനഞ്ഞാലും സമാന പ്രശ്നമുണ്ട്. ഫോണുകളൊന്നും തന്നെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ വേണ്ടി തയ്യാറാക്കുന്നവയല്ല. ചെറിയ തോതില്‍ വെള്ളം തെറിക്കുന്നത് ചെറുക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന പല ഫോണുകള്‍ക്കുമുള്ളത് എന്നാല്‍ അതിന് പരിമിതികളുണ്ട്.

പ്രൊസസര്‍ ഓവര്‍ ലോഡ്

ഗെയിമിങിന്റേയും ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്നതിന്റേയും ഭാഗമായി പ്രൊസസറില്‍ ഓവര്‍ലോഡ് ഉണ്ടാവുകയും അത് ഫോണ്‍ ചൂടാകുന്ന പ്രശ്നങ്ങള്‍ക്കിടയാക്കും. ഇത് ബാറ്ററിയ്ക്കും പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഈ പ്രശ്നം ഒഴിവാക്കാന്‍ ചില കമ്പനികള്‍ ഫോണുകളില്‍ തെര്‍മല്‍ ലോക്ക് ഫീച്ചര്‍ ഉള്‍പ്പെടുത്താറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News