വ്യാജ മരണവാര്‍ത്തയ്ക്ക് പിന്നാലെ സ്വർണ നേട്ടത്തില്‍ നിഷ ദഹിയ

സ്വർണ മെഡൽ ജേതാവായി ദേശീയ ഗുസ്തി താരം നിഷ ദഹിയ. ഉത്തർപ്രദേശിൽ നടന്ന ദേശീയ ഗുസ്തി ചാംപ്യൻഷിപ്പിലാണ് പഞ്ചാബിന്റെ ജസ്പ്രീത് കൗറിനെ മലർത്തിയടിച്ച് നിഷ ദേശീയ ഗുസ്തി ചാംപ്യനായത്.

65 കി.ഗ്രാം വിഭാഗത്തിലാണ് നിഷ ദഹിയയുടെ നേട്ടം. വെറും 30 സെക്കൻഡുകൊണ്ടാണ് നിഷ കൗറിനെ കീഴടക്കിയത്. തുടർച്ചയായ രണ്ടാം തവണയാണ് താരം ദേശീയ ചാംപ്യനാകുന്നത്. ദേശീയ ചാംപ്യൻഷിപ്പിൽ മൂന്നാമത്തെ സ്വർണ മെഡലുമാണിത്.

അതേസമയം  23കാരിയായ ലോക മെഡൽ ജേതാവ് നിഷ ദഹിയ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ ബുധനാഴ്ച ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഹരിയാനയിലെ സോനിപത്തിൽ താരം കൊല്ലപ്പെട്ടെന്നായിരുന്നു വാർത്ത.

എന്നാൽ, താൻ കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞ് താരം നിഷ തന്നെ നേരിട്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് യൂനിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ ഗുസ്തി ജേതാവായ മറ്റൊരു നിഷ ദഹിയയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News