കെ അനന്തഗോപനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി പരിഗണിക്കുന്നു

സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനന്തഗോപനെ ദേവസ്വം പ്രസിഡൻറ് ആയി സർക്കാർ പരിഗണിക്കുന്നു. സി പി ഐ പ്രതിനിധിയായി കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. മനോജ് കുമാറിനെയും പരിഗണിക്കുന്നു .ഹിന്ദു മന്ത്രിമാർ യോഗം ചേർന്ന് പേര് അന്തിമമായി തീരുമാനിക്കും. പ്രസിഡൻറ് എൻ വാസു ,അംഗമായ കെ എസ് രവി എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ അംഗങ്ങളെ അതാത് പാർട്ടികൾ ദേവസ്വം ബോർഡിലേക്ക് ശുപാർശ ചെയ്തത്.

പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന സി പി ഐ എം നേതാവും സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ.കെ അനന്തഗോപനെയാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനത്തേക്ക് സി പി ഐ എം നിർദ്ദേശിച്ചത്. തിരുവല്ല സ്വദേശിയായ അഡ്വ.മനോജ് കുമാറിനെ സി പി ഐയും ദേവസ്വം ബോർഡിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

ഹിന്ദു മന്ത്രിമാർ യോഗം ചേർന്ന് പേര് അന്തിമമായി തീരുമാനിക്കും. 1997-ൽ പത്തനംതിട്ട ജില്ല സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ് ആയും ,2000 – 2005 കാലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയും പ്രവർത്തിച്ചിട്ടുണ്ട് അനന്തഗോപൻ.

ഷോപ്പ്സ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് വെൽഫെയർ ബോർഡിൻ്റെയും, ഐ ടി സംരംഭകരുടെയും, തൊഴിലാളികളുടെയും ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 14 വർഷം സി പി ഐ എം തിരുവല്ല താലൂക്ക് സെക്രട്ടറിയായും ,13 വർഷം സി പി ഐ എം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച അഡ്വ. അനന്തഗോപൻ എരവിപേരൂർ സ്വദേശിയാണ്.

തിരുവല്ലയിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ് അനന്തഗോപൻ .മറ്റൊരു അംഗമായി ശുപാർശ ചെയ്യപ്പെട അഡ്വ. മനോജ് കുമാർ കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻ്റും ,സി പി ഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗവും ആണ്.

നേരത്തെ കേരള സർവ്വകലാശാല യൂണിയൻ്റെ വൈസ് ചെയർമാൻ ആയും , എ ഐ എസ് എഫ് – എ ഐ വൈ എഫിൻ്റെയും സംസ്ഥാന ഉപഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ബോർഡിലെ മൂന്നാമത്തെ അംഗത്തിൻ്റെ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാൽ ബോർഡിൽ തുടരും .നിലവിലത്തെ ബോർഡ് പ്രസിഡൻറ് എൻ വാസു , അംഗമായ കെ.എസ് രവി എന്നിവരുടെ കാലാവധി നാളെ അവസാനിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News