സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്; ആർഎസ്എസുകാരായ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട് സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആർ എസ് എസുകാരായ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്. വടക്കഞ്ചേരി കണ്ണമ്പ്രയിലെ കെ ആർ വിജയനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. രാഷ്ട്രീയ വിരോധം മൂലം ആസൂത്രിതമായി കൊലപാതകം നടത്തിയതാണെന്ന് കോടതി കണ്ടെത്തി.

കണ്ണമ്പ്ര കാരപ്പൊറ്റയിലെ സി പി ഐ എം പ്രവർത്തകനായ കെ ആർ വിജയനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളായ കണ്ണമ്പ്ര സ്വദേശികളായ ആർ എസ് എസ് പ്രവർത്തകർ സുജീഷ്‌, ജനീഷ്‌, മിഥുൻ, സുമേഷ്‌ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഇതിന് പുറമെ ഒരു മാസം തടവും അനുഭവിക്കണം. പ്രതികൾ 50000 രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. രാഷ്ട്രീയ വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാൻ കഴിഞ്ഞുവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം രാജേഷ് പറഞ്ഞു.വിധിയിൽ തൃപ്തിയുണ്ടെന്ന് കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട വിജയന്റെ സഹോദരനുമായ കെ ആർ മോഹനൻ പറഞ്ഞു.

2015 മെയ്‌ മൂന്നിന്‌ വീടിന് സമീപത്തെ മരണ വീട്ടിലേക്ക് പോവുമ്പോൾ ആർ എസ് എസ് അക്രമി സംഘം വിജയനെ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ടു ദിവസം മുമ്പ്‌ പ്രദേശത്ത്‌ ഉണ്ടായ സിപിഐ എം – ബിജെപി സംഘർഷത്തെ തുടർന്നുള്ള വിരോധമാണ്‌ വിജയനെ കൊലപ്പെടുത്താൻ കാരണം. സിപിഐ എം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ്‌ യൂണിയൻ (സിഐടിയു) യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. വടക്കഞ്ചേരി സിഐയായിരുന്ന എസ്പി സുധീരൻറെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2019 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News