ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ വൻ വിജയം നേടി. അറ്റോർണിയും ഹൌസിംഗ് വിവേചനത്തിനെതിരായ സാമൂഹിക പ്രവർത്തകനുമായ ശേഖർ കൃഷ്ണൻ ജൂണിൽ ക്വീൻസിലെ ഡിസ്ട്രിക്റ്റ് 25 ൽ 61 ശതമാനത്തിലേറെ വോട്ടു നേടി.

ഗണ്യമായ കുടിയേറ്റ ജനസംഖ്യയുള്ള ജാക്സൺ ഹൈറ്റ്സ്, എലംഹർസ്റ്റ് എന്നിവ അടങ്ങുന്നതാണ് ഡിസ്ട്രിക്ട്. ടെം ലിമിറ്റ് മൂലം ഡാനിയൽ ഡ്രോം ഒഴിയുന്ന സീറ്റാണിത്. ഡ്രോം കൃഷ്ണനെ പിന്തുണക്കുകയും ചെയ്തു.

ഇമ്മിഗ്രേഷൻ പബ്ലിക് ഡിഫൻഡറായ (അറ്റോർണി) ഭാര്യ സോയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. 34th അവന്യുവിലാണ് താമസം.

12 വർഷമായി കമ്മ്യൂണിറ്റി അഭിഭാഷകനായി പ്രവർത്തിക്കുന്ന കൃഷ്ണൻ, താങ്ങാവുന്ന ബജറ്റിൽ ഭവനരഹിതർക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന പ്രസ്ഥാനത്തിൽ സജീവമായതോടെയാണ് ജനസമ്മതനായി തീർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here