ശബരിമല തീർത്ഥാടനം: സംസ്ഥാന പൊലീസ് മേധാവി പമ്പയും നിലയ്ക്കലും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. നിലയ്ക്കലിൽ അവലോകന യോഗത്തിൽ പങ്കെടുത്തു. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ പൊലീസുദ്യോഗസ്ഥർക്കുള്ള മെസ്സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അദ്ദേഹം പരിശോധിച്ചു.

പമ്പയിലെ പൊലീസുദ്യോഗസ്ഥർക്കുള്ള മെസ്സും പൊലീസ് കൺട്രോൾ റൂമും അദ്ദേഹം സന്ദർശിച്ചു. പൊലീസിന്റെ സുരക്ഷാക്രമീകരണങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

എ ഡി ജി പി എസ് ശ്രീജിത്ത്‌, ഐ ജി ഹർഷിത അട്ടല്ലൂരി, ഡി ഐ ജി സഞ്ജയ്‌ കുമാർ ഗുരുഡിൻ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി തുടങ്ങിയരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel