അമേരിക്കയില്‍ സംഗീത നിശയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജയും. ഭാരതി ഷഹാനി(22)ആണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഭാരതി മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിലെ മരണസംഖ്യ ഒന്‍പതായി.
തന്റെ സഹോദരിക്കൊപ്പമാണ് ഭാരതി ടെക്സസിൽ നടന്ന ട്രാവിസ് സ്കോട്ട് ആസ്ട്രോവേൾഡ് എന്ന സംഗീത നിശയിൽ പങ്കെടുക്കാൻ പോയത്. എന്നാൽ 50,000ത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ തീപടർന്ന് പിടിക്കുകയായിരുന്നു. ഇതോടെ ജനക്കൂട്ടം പരിഭ്രാന്തരായി ഓടി.
തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റ് സംഭവസ്ഥലത്ത് തന്നെ എട്ട് പേർ മരിച്ചു. അപകടത്തിന്റെ നടുക്കത്തിൽ 11 പേർക്ക് ഹൃദയാഘാതവും സംഭവിച്ചു. നവംബർ അഞ്ചിനാണ് അപകടം നടന്നത്.
ടെക്സാസ് സർവകലാശാലയിലെ വിദ്യാർഥിനിയായിരുന്നു ഭാരതി. അപകടത്തെ തുടർന്ന് ഭാരതിയുടെ തലച്ചോറിനാണ് പരുക്കേറ്റത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.