മുല്ലപ്പെരിയാർ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. റൂൾ കർവുമായും വിദഗ്ധ സമിതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആക്ഷേപങ്ങളിൽ കോടതി വിശദമായി വാദം കേൾക്കും.

റൂൾ കർവ് സംബന്ധിച്ച് കേരളം വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. വിദഗ്ധ സമിതി ശുപാർശ ചെയ്ത റൂൾ കർവ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണമെന്നും, റൂൾ കർവ് തമിഴ്നാടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ഉള്ളത് ആണെന്നുമാണ് സർക്കാർ വാദം. ബേബി ഡാമിലെ അറ്റകുറ്റപ്പണിക്ക് ഉള്ള അനുമതി സംബന്ധിച്ച വിവരങ്ങൾ സുപ്രീംകോടതിക്ക് മുന്നിൽ ഉണ്ട്.

സുരക്ഷാ വാദം കേരളം ഉയർത്തുന്നത് വിഷയത്തെ വൈകാരികമാക്കാനാണെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജി കൂടി കോടതിക്ക് മുന്നിൽ ഉണ്ട്. പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മെന്റാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News