ലോകകപ്പ് യോഗ്യതാ മത്സരം; ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന. 7-ാം മിനിട്ടിൽ ആഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.

ജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യത നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. 12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് അർജന്റീനക്കുള്ളത്.

12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ച് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയിരുന്നു.

13 മത്സരങ്ങൾ കളിച്ച ഉറുഗ്വേ 16 പോയിന്റുമായി പട്ടികയിൽ 6-ാം സ്ഥാനത്താണ്. തോൽവിയോടെ ഉറുഗ്വേയുടെ ലോകകപ്പ് യോഗ്യത തുലാസിലായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News