ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ദില്ലിയിലെ ഭൂരിഭാഗം അന്തരീക്ഷ ഗുണ നിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ സൂചിക 400 ന് മുകളിലാണ്.

കനത്ത പുകമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച പരിധി കുറഞ്ഞു. രാവിലെയും വൈകീട്ടും ആണ് തലസ്ഥാന നഗരിയിൽ മലിനീകരണ തോത് കുത്തനെ ഉയരുന്നത്. പകൽ സമയത്ത് മുന്നൂറിനോട് അടുക്കുന്ന അന്തരീക്ഷ വായു ഗുണ നിലവാരം രാവിലെയും വൈകീട്ടും നാന്നൂറ്റി അമ്പതിന് മുകളിൽ ആണ്.

ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുകയാണ്. സമീപ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന തോത് ഉയരുന്നതായി ദില്ലി സര്‍ക്കാര്‍ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ചേർന്ന ഉന്നത തല യോഗത്തിൻ്റെ ഭാഗമായി കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ ദില്ലി സർക്കാർ പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു. എന്നാല്‍ അന്തരീക്ഷ താപനില കുറഞ്ഞ സാഹചര്യത്തിൽ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ ഇത് വരെയും സാധിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News