ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; ഡാമിലെ ഷട്ടർ ഇന്ന് തുറന്നേക്കും

ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിലെ ഷട്ടർ ഇന്ന് തുറന്നേക്കും. വൈകിട്ട് 4 മണിയ്ക്ക് ശേഷമോ നാളെ രാവിലെയോ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്ക് ഒഴുക്കിവിടും.

ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

നിലവിൽ 2398.32 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ് എന്നിരിക്കെ 139.3 അടിയാണ് നിലവിലെ ജലനിരപ്പ്.

നീരൊഴുക്ക് വർധിച്ചതിനൊപ്പം തമിഴ്നാട്  കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News