കുരുന്നുകള്‍ക്ക് ശിശുദിന സമ്മാനം; എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് 14ന് തുറക്കും

ശിശുദിന സമ്മാനമായി കുട്ടികള്‍ക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറന്നു നല്‍കാനൊരുങ്ങി ജില്ലാ ശിശുക്ഷേമ സമിതി. നവീകരണ പ്രവര്‍ത്തനങ്ങളും കൊവിഡ് പ്രതിസന്ധിയും മൂലം ക‍ഴിഞ്ഞ 3വര്‍ഷത്തോളമായി പാര്‍ക്ക് അടഞ്ഞു കിടക്കുകയായിരുന്നു.

നവംബര്‍ 14 മുതല്‍ ഡിസംബര്‍ 5 വരെ പൂര്‍ണ്ണമായും സജ്യനമായി തുറന്നു നല്‍കാനാണ് ജില്ലാ ശിശു ക്ഷേമ സമിതിയുടെ തീരുമാനിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2018 ജൂണിലാണ് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് അടച്ചു പൂട്ടുന്നത്.

പിന്നീട് പ്രളയവും, കോവിഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍. അങ്ങിനെ 3വര്‍ഷത്തെ കാത്തിരിപ്പിന് വിരമ മിട്ടാണ് പാര്‍ക്ക് വീണ്ടും കുരുന്നുകള്‍ക്കായി തുറന്നു നല്‍കുന്നത്. നിലവിൽ മൾട്ടി പ്ലേ സിസ്റ്റം, ഊഞ്ഞാൽ, മെറി ഗോ റൗണ്ട്, സ്ളിഡയറുകൾ, വോൾ ക്ളയിംബർ, ഫണൽ റണ്ണർ എന്നിവയാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 5 നകം ബംമ്പർ കാർ, കമ്പ്യൂട്ടർ ആർക്കേഡ് ഗെയിം, മിനി വാട്ടർ തീം പാർക്ക്, പെഡൽ ബോട്ടിംഗ്, ടോയി ട്രെയിൻ സർവ്വീസ്, ഗോ കാർട്ട്, സ്കെയിറ്റിംഗ് പരിശീലനം എന്നിവയും പാർക്കിൽ ആരംഭിക്കുമെന്ന്  ജില്ലാ ശിശു ക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു.

നവംബർ 14 മുതൽ ഡിസംബർ 4 വരെ പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാകും പാർക്കിലേക്കിനുള്ളിലേക്ക് പ്രവേശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News