കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നത്; അമേരിക്കന്‍ മലയാളി അസോസിയേഷന്‍

കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതെന്ന് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ നേതാവ് റെജി ജേക്കബ് കാരയ്ക്കല്‍. അമേരിക്കയില്‍ വലിയ സമൂഹം ജനങ്ങളും കേരളത്തിലെത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മൂലം ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം അവധിക്കാലം ആസ്വദിക്കാന്‍ നാട്ടിലെത്തിയതാണ് തിരുവല്ല സ്വദേശിയായ റെജി ജേക്കബ് കാരയ്ക്കല്‍. കഴിഞ്ഞ 28 വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന റെജി ഫിലാഡല്‍ഫിയ മലയാളി അസോസിയേഷന്റെ പ്രസിഡന്റും ഫോക്കാനോയുടെ പ്രധാന നേതാവുമാണ്.

ദീര്‍ഘ നാളിനു ശേഷമായിരുന്നു അദ്ദേഹം കുമരകത്തെ കായല്‍ ഭംഗി കാണാനെത്തിയത്. അമേരിക്കയില്‍ നിന്ന് ഫാര്‍മസിയില്‍ ഡോക്ററേറ്റ് എടുത്തയാളാണ് റെജി. കൊവിഡില്‍ കേരളം മുന്നോട്ടുവച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളും വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന ഏതൊരു മലയാളിയ്ക്കും അഭിമാനമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News