അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ കണ്ണൂരിൽ മഹിളാ യുവജന കൂട്ടായ്മ

അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ കണ്ണൂരിൽ മഹിളാ യുവജന കൂട്ടായ്മ. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷനും ഡി വൈ എഫ് ഐ യും സംയുക്തമായാണ് പരിപാടി സംഘപ്പിച്ചത്. ജില്ലയിലെ 231 കേന്ദ്രങ്ങളിലായിരുന്നു കൂട്ടായ്മ.

മന്ത്രവാദ ചികിത്സയ്ക്ക് ഇരയായി കണ്ണൂരിൽ 11 വയസ്സുകാരി മരിച്ച സംഭവത്തിൽ പശ്ചാത്തലത്തിലായിരുന്നു വനിതാ യുവജന കൂട്ടായ്മ. കണ്ണൂർ ജില്ലയിൽ വ്യാപകമായി മന്ത്രവാദ ചികിത്സയും അന്ധവിശ്വാസ പ്രചാരണവും നടന്നു വരുന്നതതായി റിപ്പോർട്ടുകൾ ഉണ്ട്.

ശാസ്ത്ര മുന്നേറ്റങ്ങളെ തകർത്ത് സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് എതിരെയാണ് വനിതാ യുവജന കൂട്ടായ്മ സംഘടിപ്പിച്ചത്.കണ്ണൂർ നഗരത്തിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്‌ഘാടനം ചെയ്തു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഡി വൈ എഫ് ഐ യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ ജില്ലയിൽ 231 കേന്ദ്രങ്ങളിലാണ് മഹിളാ യുവജന കൂട്ടായ്മ സംഘടിപ്പിച്ചത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങൾക്കും എതിരെ ജില്ലയിൽ തുടർന്നും പ്രചാരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ, മഹിളാ നേതാക്കൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News