എം എ ലത്തീഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ഏറ്റെടുത്ത് എ വിഭാഗം

എം എ ലത്തീഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ഏറ്റെടുത്ത് എ വിഭാഗം. തലസ്ഥാന ജില്ലയില്‍ വിവിധ ഇടങ്ങളില്‍ എം എ ലത്തീഫിന് അനുകൂലമായ പ്രതിഷേധ പ്രകടനങ്ങള്‍. ലത്തീഫിന് എതിരെയുള്ള നടപടിയില്‍ ഒറ്റപ്പെടുകയാണ് സുധാകര വിഭാഗം നേതാക്കള്‍.

തലസ്ഥാനത്തെ കോണ്‍ഗ്രസ് സമരങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ് എം എ ലത്തീഫ്. ജില്ലയിലെ കോണ്‍ഗ്രസിലെ അമരക്കാരനെയാണ് വിഭാഗീയ പ്രവര്‍ത്തനം നടത്തത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ജില്ലയിലെ സുധാകര വിഭാഗം നേതാക്കള്‍ ഒറ്റപെട്ടു.

എന്നാല്‍ കോണ്‍ഗ്രസ് നേതാവ് എം എ ലത്തീഫിനെ അനുകൂലിച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തോന്നയ്ക്കലിലേയും പെരുമാതുറയിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

എം എ ലത്തീഫിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിലെ പഞ്ചായത്ത് അംഗങ്ങളും സംഘടന ചുമതലയുള്ള നേതാക്കളും രാജിവയ്ക്കാനും തീരുമാനിച്ചു. സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും തുടരുമെന്നാണ് സൂചകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News