രാജ്യത്തെ ഇന്ധന വില കുത്തനെ കൂട്ടുന്നതിനിടയില്‍ പെട്രോളിയം ഉത്പ്പന്നങ്ങളുടെ നികുതിയിനത്തില്‍ കേന്ദ്രം സ്വന്തമാക്കിയ വരുമാനം 3.35 ലക്ഷം കോടി രൂപയാണ്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതിയിനത്തില്‍ ലഭിക്കുക 19,475 കോടി രൂപ മാത്രമാണ്. നികുതിയിനത്തില്‍ 2.87 ലക്ഷം കോടി രൂപ കേന്ദ്രത്തിന് മാത്രം ലഭിക്കുകയാണെന്നും, ഇത്തരം ലെവികള്‍ മോദി സര്‍ക്കാര്‍ ഒഴിവാക്കണമെന്നും സീതറാം യെച്ചുരി ആവശ്യപ്പെട്ടു
സെഞ്ച്വറിയും കടന്ന് പെട്രോള്‍, ഡീസല്‍വില കുതിക്കുന്നതിനിടെ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിനത്തില്‍ കേന്ദ്രം സ്വന്തമാക്കിയ വരുമാനം 3.35 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇതില്‍ നിന്നും നികുതിയിനത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് വെറും 5.8 ശതമാനം മാത്രമാണ്.
ഇന്ധന വില വര്‍ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെരുത്തുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭീമമായ നികുതിയില്‍ നിന്നും 5.8 ശതാമനം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നതെന്ന വിവരം പുറത്ത് വരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില കുത്തനെ കുട്ടിയുള്ള പകല്‍ കൊള്ളയേ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യചുരി രംഗത്തെത്തി.
നികുതിയിനത്തില്‍ 3.35 ലക്ഷം കോടി പിരിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കായി നല്‍കുന്നത് 19,475 കോടി രൂപമാത്രമാണെന്നും, 2.87 ലക്ഷം കോടി രൂപ കേന്ദ്രത്തിന് ലഭിക്കുകയാണെന്നും യച്ചുരി ട്വീറ്റ് ചെയ്തു. ഇത്തരം ലെവികള്‍ മോദി സര്‍ക്കാര്‍ ഒഴിവാക്കണമെന്നും സീതറാം യെച്ചുരി ചൂണ്ടികാട്ടി.
അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും മോദി സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിരുന്നില്ല… 2019ല്‍ 76.89 രൂപയായിരുന്ന പെട്രോള്‍ വില നിലവില്‍ 115.99 രൂപയായി ഉയര്‍ന്നിട്ടുണ്ട്.. 71.50 രൂപയായിരുന്ന ഡീസല്‍ വില 108.66 രൂപയായും ഉയര്‍ന്നു.. അസംസ്കൃത എണ്ണയുടെ വിലക്കുറവില്‍നിന്ന് ജനത്തിന് ലഭിക്കേണ്ട നേട്ടം നികുതി വര്‍ധനയിലൂടെ കേന്ദ്രം കവരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here