രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും.അടുത്ത വർഷം നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ച ചെയ്യും.

കഴിഞ്ഞ തവണ ചേർന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അംഗീകരിക്കുകയും കരട് തയ്യാറാക്കാൻ പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

പൊളിറ്റ് ബ്യൂറോ തയ്യാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയം കേന്ദ്രകമ്മറ്റി ചർച്ചക്കെടുക്കുകയും പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്യും.രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പുറമെ പൊതുരാഷ്ട്രീയ സാഹചര്യം ലഖിംപൂർ കർഷക കൊലപാതകം, പെഗാസസ് ഫോൺ ചോർത്തൽ അടക്കമുള്ള വിഷയങ്ങളും, വിലക്കയറ്റത്തിൽ തുടർ സമര പരിപാടികളും യോഗത്തിൽ ചർച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News