വാക്കുപാലിച്ച് ഇടത് സര്‍ക്കാര്‍; വെള്ളൂരില്‍ കടലാസ് ഫാക്ടറി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് ജനുവരിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും.

പൊതുമേഖല വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ  ബദൽ സാധ്യമാണെന്ന്‌ തെളിയിച്ചാണ്‌ വെള്ളൂരിൽ വീണ്ടും വ്യവസായ സൈറൺ മുഴങ്ങുക.

ട്രേഡ് യൂണിയൻ നേതാക്കളുമായി വ്യവസായ മന്ത്രി പി രാജീവ് നടത്തിയ ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനം സ്ഥാപനം ഏറ്റെടുക്കുമ്പോൾ മുഴുവൻ ബാധ്യതകളും തീർത്തിരുന്നു.

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെ  145 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം എച്ച്എൻഎൽ ഏറ്റെടുത്തത്. ഘട്ടം ഘട്ടമായി സ്ഥാപനത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും തൊഴിലാളികളെ നിയമിക്കുക.

എച്ച് എൻഎൽ തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്

സംസ്ഥാനത്തെ വ്യവസായ വികസനത്തിന്റെ  ഭാഗമായി 1974ൽ  കേന്ദ്ര ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്‌ സംസ്ഥാന സർക്കാരാണ്‌ ഭൂമി കൈമാറിയത്‌.

എന്നാൽ സ്ഥാപനം തകർച്ചയിലേക്ക്‌ കൂപ്പുത്തുന്ന നയങ്ങൾ നടപ്പാക്കി കേന്ദ്രസർക്കാർ തന്നെ സ്ഥാപനം തകർക്കുകയായിരുന്നു. പിന്നീട്‌ സ്വകാര്യമേഖലയ്‌ക്ക്‌ വിറ്റുതുലയ്‌ക്കാനിരുന്ന എച്ച്‌എൻഎൽ ഭൂമി ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌ കേരളത്തിന്‌ സ്വന്തമായത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here