ഇടുക്കി ഡാം ഇന്ന് തുറക്കില്ല; ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ഡാം ഇന്ന് തുറക്കില്ല. ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 2400 അടി വരെ കാത്തുനിൽക്കില്ല. ഡാം തുറക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം. ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ജലനിരപ്പ് 2399 അടിയിലേക്കാണ് ഉയരുന്നത്.

2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്കാണ് ഉയരുന്നത്. പുതിയ റൂള്‍ കര്‍വ് പ്രകാരം 141 അടി വരെ മാത്രമേ തമിഴ്‌നാടിന് ജലനിരപ്പ് ഉയര്‍ത്താനാകൂ.

142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈകിട്ട് 4 മണിയ്ക്ക് ശേഷമോ നാളെ രാവിലെയോ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്ക് ഒഴുക്കിവിടും.

ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നീരൊഴുക്ക് വർധിച്ചതിനൊപ്പം തമിഴ്നാട്  കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News