ഏരിയാ സമ്മേളനത്തെ മോശമായി ചിത്രീകരിക്കുന്ന മാധ്യമ വാര്‍ത്ത യാഥാര്‍ഥ്യരഹിതം; സി.പി.ഐ.(എം) കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി

മികച്ച നിലവാരം പുലര്‍ത്തിയ സി.പി.ഐ(എം) കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തെ മോശമായി ചിത്രീകരിക്കുന്ന മാധ്യമ വാര്‍ത്ത ചില പത്രങ്ങളില്‍ കാണാനിടയായെന്നും ഒട്ടും യാഥാര്‍ഥ്യം ഇല്ലാത്തതാണ് ഈ വാര്‍ത്തയെന്നും സി.പി.ഐ.(എം) കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു.

ഇത് പാര്‍ട്ടി അണികളെയും ബഹുജനങ്ങളെയും തെറ്റുധരിപ്പിക്കുന്നതിന് ബോധപൂര്‍വ്വം ഭാവനയില്‍ തയ്യാറാക്കിയ വ്യാജ മാധ്യമ വാര്‍ത്തയാണ്. സംഘടനാ രംഗം ശക്തിപ്പെടുത്താനും ദേശീയ ഭരണകൂടം ജനങ്ങളെ കടന്നാക്രമിക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടന്നത്.

പാര്‍ട്ടി അണികളിലും, പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ബഹുജനങ്ങളിലും തെറ്റിധാരണ പരത്താന്‍ ലക്ഷ്യം വച്ച് ഭാവനയില്‍ സൃഷ്ട്ടിച്ച വാര്‍ത്തകളെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. സി.പി.ഐ.(എം) നെ സ്ഥിരമായി കടന്നാക്രമിക്കുന്ന ഇത്തരം മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലയിലെ ആദ്യ ഏരിയ സമ്മേളനത്തെ വക്രീകരിച്ച് പ്രചരിപ്പിച്ച് വരാനിരിക്കുന്ന മറ്റു സമ്മേളനങ്ങളെക്കൂടി തെറ്റിധരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. പാര്‍ട്ടി ഏരിയ കമ്മിറ്റിയെയും, ഏരിയ സെക്രട്ടറിയെയും ഐക്യകണ്‌ഠേനയാണ് സമ്മേളനം തെരഞ്ഞെടുത്തത്. ഇതിലും ബോധപൂര്‍വ്വം തെറ്റിധാരണ പരത്തുന്ന വാര്‍ത്തയാണ് നല്‍കിയത്.

യാതൊരു തെറ്റായ പ്രവണതയും ഇല്ലാതെ നടന്ന സമ്മേളനത്തെ പാര്‍ട്ടിക്കെതിരാക്കി മാറ്റാന്‍ ലക്ഷ്യം വെച്ചുനടന്ന ഇത്തരം വ്യാജ വാര്‍ത്തകളെ പാര്‍ട്ടി അണികളും, ബഹുജനങ്ങളും അവഗണിക്കണമെന്നും, തള്ളിക്കളയണമെന്നും സി.പി.ഐ.(എം) സൗത്ത് ഏരിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel