‘മറക്കാന്‍ ശ്രമിച്ചാലും സുകുമാര കുറുപ്പിനെ ഓര്‍മവരും’; ചാക്കോ വധക്കേസിലെ നാലാം പ്രതി ഷാഹു പറയുന്നു

ചാക്കോ വധക്കേസിലെ നാലാം പ്രതിയും സുകുമാരക്കുറുപ്പിന്റെ സുഹൃത്തുമായ ചാവക്കാട് തൊട്ടാപ്പ് ചിന്നക്കല്‍ ഷാഹു സുകുമാര കുറുപ്പുമായുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു. മറയ്ക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത ഒന്നായിട്ടാണ് സുകുമാരകുറുപ്പിനൊത്തുള്ള ഓര്‍മകളെ കുറിച്ച് ഷാഹു പറയുന്നത്. ഷാഹു കേസില്‍ പിന്നീട് മാപ്പു സാക്ഷിയായിരുന്നു.

അബുദാബി അഡ്മ കമ്പനിയില്‍ ഓഫിസ് ബോയിയായിരുന്ന ഷാഹുവിന് അതേ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന സുകുമാരക്കുറുപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

വര്‍ഷങ്ങളായി പാവറട്ടിയിലും പരിസരങ്ങളിലുമായി മീന്‍കച്ചവടം നടത്തുകയാണ് ഷാഹു. തൊട്ടാപ്പില്‍ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റ് ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.

1984 ജനുവരി 21ന് കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസില്‍ ഉള്‍പ്പെട്ടിരുന്ന ഡ്രൈവര്‍ പൊന്നപ്പന്‍, കൂട്ടുപ്രതികളായ ഭാസ്‌കരപിളള എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

രൂപസാദൃശ്യമുള്ള ചാക്കോയെ വധിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഷാഹുവിനെ കൂട്ടുപിടിച്ചാണ് സുകുമാരക്കുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടക്കുമ്പോള്‍ ഷാഹുവിന് 25 വയസ്സാണ് പ്രായം. അവധി കഴിഞ്ഞ് അബുദാബിയിലേക്ക് തിരിച്ചുപോകുന്ന ദിവസം പുലര്‍ച്ചെയാണ് വീടുവളഞ്ഞ് പൊലീസ് ഷാഹുവിനെ കസ്റ്റഡിയിലെടുത്തത്.

രണ്ടുതവണ സുകുമാരക്കുറുപ്പിന്റെ വീട്ടില്‍ പോയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചില്ലെന്ന് ഷാഹു പറഞ്ഞു. രൂപസാദൃശ്യമുള്ള ആരെയും കിട്ടിയില്ലെങ്കില്‍ കുറുപ്പുമായി ഏറെക്കുറെ സാമ്യമുള്ള തന്നെ കൊല്ലാനായിരുന്നു കുറുപ്പിന്റെയും കൂട്ടരുടെയും ശ്രമമെന്ന് താന്‍ മനസ്സിലാക്കിയിരുന്നതായും ഷാഹു പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News