ടി20 ലോകകപ്പ്; ആസ്‌ട്രേലിയയും ന്യൂസിലന്റും ഫൈനലില്‍ നേര്‍ക്കുന്നേര്‍

ടി20 ലോകകപ്പില്‍ നാളെ കലാശകൊട്ട്. ഫൈനലില്‍ ആസ്ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ഇരു ടീമും ഇതുവരെ സ്വന്തമാക്കാത്ത കിരീടമാകുമ്പോള്‍ ഇരുകൂട്ടര്‍ക്കും വാശി കൂടും. ഏത് സാഹചര്യത്തിലും അടിസ്ഥാന പാഠങ്ങള്‍ മറക്കാത്തതും ഇവരുടെ ഫൈനല്‍ പ്രവേശനത്തിന് സഹായകരമായി.

ഡേവിഡ് വാര്‍ണറാണ് ആസ്‌ട്രേലിയയുടെ തുറുപ്പ്ചീട്ട്. നായകന്‍ ആരോണ്‍ ഫിഞ്ചും മാക്സ്വെല്ലും മിച്ചല്‍ മാര്‍ഷുമെല്ലാം ഫോമില്‍. സെമിയില്‍ ഹീറോ മാത്യൂ വെയ്ഡ് ഒന്നുകൂടി കത്തിക്കയറിയാല്‍ കങ്കാരുക്കള്‍ക്ക് കിരീടം നേടാം. സാമ്പയും ഹെയ്‌സല്‍വുഡും കമിന്‍സും സ്റ്റാര്‍ക്കും ചേരുന്ന ബൗളിങ് നിരയും സജ്ജമാണ്.

മറുവശത്ത് കിരീടത്തില്‍ കുറഞ്ഞൊന്നും കിവീസും ലക്ഷ്യമിടുന്നില്ല. ഗപ്റ്റിലും മിച്ചലും മികച്ച തുടക്കം നല്‍കിയാല്‍ നീഷാമും കോണ്‍വെയുമൊക്കെ കത്തിക്കയറും. കളമറിഞ്ഞ് കളിക്കാന്‍ മിടുക്കനായ വില്യംസണെയും ഓസീസിന് പേടിക്കണം. സാന്റ്‌നറും ഇഷ്‌സോദിയും ചേരുന്ന സ്പിന്‍ കൂട്ടുകെട്ട് കറക്കിവീഴ്ത്താന്‍ മിടുക്കരാണ്. ബോള്‍ട്ട്, സൗത്തി, മില്‍നെ എന്നിവര്‍ക്കും പിടിപ്പത് പണിയുണ്ടാകും. ആര് ജയിച്ചാലും ഈ ലോകകപ്പിന് പുതിയ അവകാശികളാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News