പ്രളയത്തില്‍ നിന്നും വനിതാ എസ്ഐ ചുമലിലേറ്റി രക്ഷപെടുത്തിയ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.

നിര്‍ത്താതെ പെയ്യുന്ന മഴ ചെന്നൈയെ വിറപ്പിച്ചപ്പോള്‍ വെള്ളം കയറിയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേശ്വരി ശ്മശാനത്തില്‍ അബോധാവസ്ഥയില്‍ കിടന്ന ആളിനെ ഒറ്റയ്ക്ക് ചുമലിലേറ്റി ആശുപത്രിലേക്ക് ഓട്ടോയില്‍ കയറ്റിവിടുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്.

എന്നാല്‍ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. 25കാരനായ ഉദയ് കുമാറാണ് മരിച്ചത്.

കനത്ത മഴയ്ക്കിടെയാണ് ചെന്നൈയിലെ ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്തുവച്ച് അബോധാവസ്ഥയില്‍ കണ്ട ഉദയകുമാറിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്.

പ്രകൃതി ദുരന്ത വേളകളിലെല്ലാം രക്ഷാസേനയോടൊപ്പം പ്രവൃത്തിക്കുന്ന ഊര്‍ജ്വസ്വലയായ ഉദ്യോഗസ്ഥയാണ് രാജേശ്വരി. അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലായിരുന്നു.

ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവ് ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News