ട്രെയിന്‍ സര്‍വീസുകളും നിരക്കുകളും പഴയ നിലയിലേക്ക് കൊണ്ടു വരാന്‍ നിര്‍ദ്ദേശം

ട്രെയിന്‍ സര്‍വീസുകളും നിരക്കുകളും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് കൊണ്ടു വരാന്‍.  എന്നാല്‍ സ്പെഷ്യല്‍ ട്രെയിനുകളില്‍ നിര്‍ത്തലാക്കിയ മുതിര്‍ന്ന പൗരന്മാരുടെ അടക്കമുള്ളവരുടെ യാത്ര ഇളവുകള്‍ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല. സോണല്‍ ഓഫീസര്‍മാര്‍ക്ക് അയച്ച കത്തിലാണ് റെയില്‍വെയുടെ നിര്‍ദേശം.

കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതിന് ശേഷം ആദ്യം ദീര്‍ഘദൂര ട്രെയിനുകളിലും പിന്നീട് പാസഞ്ചര്‍ ട്രെയിനുകളടക്കം സ്പെഷ്യല്‍ എന്ന ടാഗിലാണ് സര്‍വീസ് നടത്തിയിരുന്നത്. ഈ സ്പെഷ്യല്‍ ടാഗും പ്രത്യേക നമ്പറും ഒഴിവാക്കി പേരും നമ്പറും നിരക്കും സമയവും പഴയ നിലയിലേക്ക് പനഃസ്ഥാപിക്കാനാണ് ഉത്തരവ്. ഇതിനായി സോഫ്റ്റ്‌വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്താനും റെയില്‍വെ മന്ത്രാലയം നിര്‍ദേശം നല്‍കി.

കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച് ട്രെയിന്‍ ഗതാഗതം പഴയ നിലയിലേക്ക് മടങ്ങിയെങ്കിലും സ്പെഷ്യല്‍ ടാഗ് എന്ന പേരില്‍ അധിക യാത്രനിരക്ക് ഈടാക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ പഴയ നിലയിലാക്കാനുള്ള റെയില്‍വെയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News