എ ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം

കോഴിക്കോട് എ ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് കല്ലായ് റോഡിലെ വു ഡീസ് ഹോട്ടലില്‍ എത്തിയ കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ മേഘാ മാധവന് നേരെ നേരെ കയ്യേറ്റ ശ്രമം.

കോൺഗ്രസ് പ്രവർത്തകർ മർദിച്ച മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചു.

മുന്‍ ഡി സി സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം നടന്നത്. ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് കെ.സി. അബുവിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കുന്നത് ടി. സിദ്ദിഖ് അനുയായികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News