സംവിധായകൻ ജുബിത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി

സംവിധായകൻ ജുബിത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

ഡോക്യുമെന്ററികളിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ജുബിത്. തിയറ്റര്‍ ആര്‍ട്ടിസ്റ്റും അഭിനേത്രിയുമാണ് ദിവ്യ ഗോപിനാഥ്.

2018–ല്‍ ജുബിത് സംവിധാനം ചെയ്ത ‘ആഭാസം’ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ ദിവ്യയും അഭിനയിച്ചിരുന്നു.

അഞ്ച് വര്‍ഷത്തിലധികമായി നാടകങ്ങളിൽ സജീവമാണ് ദിവ്യ. കമ്മട്ടിപ്പാടം, അയാള്‍ ശശി, ഇരട്ടജീവിതം, ആഭാസം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News