ജോര്‍ജുകുട്ടി രാംബാബു ആകുന്നു; ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിന്റെ ടീസര്‍ പുറത്ത്

ലോകമൊട്ടാകെയുള്ള പ്രേക്ഷകരെ ഒന്നടങ്കം സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’ന്റെ തെലുങ്ക് റീമേക്കിന്റെ ടീസര്‍ പുറത്ത്. ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ‘ദൃശ്യം 2’ന്റെ തെലുങ്ക് റീമേക്കിന്റെ സംവിധായകന്‍.

മോഹന്‍ലാലിന് പകരം തെലുങ്കില്‍ നായകനായെത്തുന്നത് വെങ്കടേഷ് ദഗുബാട്ടിയാണ്. ജോര്‍ജുകുട്ടി തെലുങ്കില്‍ രാംബാബു ആകും. ‘റാണി’യായി മീനയും ‘അനുമോളാ’യി എസ്തറുംഅതേ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുന്നു. കൃതിക ജയകുമാര്‍ അഞ്ജുവിന്റെ കഥാപാത്രമായി എത്തുന്നു.

സമ്പത്ത് മുരളി ഗോപിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നദിയ മൊയ്തു, നരേഷ്, പൂര്‍ണ, വിനയ് വര്‍മ എന്നിവരാണ് ‘ദൃശ്യം 2’ തെലുങ്ക് റീമേക്കിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നവംബര്‍ 25ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെ റിലീസിനെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News