മാറനല്ലൂരില്‍ നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടം

മാറനല്ലൂർ ചീനിവിള തച്ചമൺ ഏലയ്ക്ക സമീപം നിർമ്മാണത്തിലിരുന്ന പ്ലോട്ട് ഇടിഞ്ഞുതാണ് അപകടം. അഞ്ചേക്കറോളം വരുന്ന പ്ലോട്ടിന്റെ സംരക്ഷണ ഭിത്തിയാണ് മീറ്ററുകളോളം ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചത്.

ഇന്നലെ വൈകുന്നേരം വരെയും ഇവിടെ അൻപതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അൻപത് മീറ്ററിലധികം പൊക്കത്തിൽ നിന്നും സംരക്ഷണ ഭിത്തി പ്ലോട്ട് ഒരുഭാഗം ഉൾപ്പടെ തോട്ടിൽ പതിച്ചത്.

മുൻ ഐ ജി യുടെ പേരിലുണ്ടായിരുന്ന പുരയിടം അടുത്തിടെയാണ് സ്വകാര്യ കമ്പനിക്കാർ വാങ്ങിയത്. ഇവിടെ പ്ലോട്ട് തിരിച്ചു ഹൗസിങ് കോളനിക്കായി നിർമ്മാണ പ്രവർത്തികൾ നടക്കുകയായിരുന്നു.

നിർമ്മാണത്തിന്‍റെ ആരംഭ ഘട്ടത്തിൽ തന്നെ പ്രദേശവാസികളും കർഷകരും പാഞ്ചായത്ത് അംഗം ഉള്‍പ്പെടെ അശാസ്ത്രീയ നിർമ്മാണം ആണെന്നും സംരക്ഷണ ഭിത്തി കൂടുതൽ ബലപ്പെടുത്തി നിർമ്മിച്ചില്ലങ്കിൽ മണ്ണിടിഞ്ഞു അപകടം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞു തോട്ടിൽ പതിച്ച കാരണം ജലമൊഴുക്ക് തടസ്സപ്പെടുകയും. ബണ്ടിടിഞ്ഞു ഏക്കറുകണക്കിന് കൃഷിയിടത്തിലേക്ക് കുത്തിയൊലിക്കുകയും ചെയ്തു. വാഴ കൃഷി ഉൾപ്പടെ വെള്ളത്തിനടിയിലായിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News