ശബരിമല തീർത്ഥാടനം സുഗമമായി നടത്തുകയാണ് ആദ്യ ദൗത്യം: അഡ്വ. കെ അനന്തഗോപൻ

ശബരിമല തീർത്ഥാടനം സുഗമമായി നടത്തുകയാണ് ആദ്യ ദൗത്യമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഇതുവരെ ആത്മാർത്ഥ യോടെ ചെയ്തിട്ടുണ്ട്. ചുമതല ഏറ്റെടുക്കുന്ന അന്ന് തന്നെ ശബരിമലക്ക് പോകുമെന്നും അനന്ത ഗോപൻ പറഞ്ഞു.

സി.പി.ഐഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമാണ് അനന്തഗോപൻ. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന്റെ കാലവധി പൂർത്തിയായതിനെ തുടർന്നാണ് ആ സ്ഥാനത്തേക്ക് അനന്തഗോപനെ തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News