ട്രെന്‍റിംഗായ ബെറി അപ് ഈസിയായി വീട്ടില്‍ ഉണ്ടാക്കാം..

ഇപ്പോഴത്തെ ട്രെൻഡിംഗ് ബെറി അപ്പ്‌ വീട്ടില്‍ ഒന്ന് ഉണ്ടാക്കിയാലോ…കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ബെറിഅപ് ക‍ഴിയ്ക്കുന്നതിനോടൊപ്പം, കളഫുള്‍ ആണെന്നതാണ് മറ്റൊരു പ്രത്യേകത…

ആവശ്യമായ വസ്തുക്കള്‍

ഓട്സ് 3/4കപ്പ്‌
തൈര് 4 ടേബിൾ സ്പൂൺ
സ്ട്രോബെറി സിറപ്പ് ആവശ്യത്തിന്
വാനില ഐസ്ക്രീം

സ്ട്രോ ബെറി ഒരു കപ്പ്‌ ( കഷണങ്ങൾ )

ഉണ്ടാക്കുന്ന വിധം

ഓട്സ് ഡ്രൈറോസ്സ്റ്റ് ചെയ്തു മാറ്റി വയ്ക്കുക. ആവശ്യത്തിന് ഇതിലേക്ക് നട്ട്സ് ചേർത്ത് കൊടുക്കുക. അധികം പുളിയില്ലാത്ത തൈരും ആവശ്യത്തിന് സ്ട്രോബെറി സിറപ്പ് ചേർത്ത് മിക്സ്‌ ചെയ്തെടുക്കുക രണ്ടു ഭാഗവും ഓപ്പൺ ആയിട്ടുള്ള പാത്രo ഒരു ട്രേയിലോട്ട് വച്ചു കൊടുക്കുക. ആദ്യത്തെ ലയർ ആയി ഓട്സും നട്സും ഇട്ട് കൊടുക്കുക.

അതിനു ശേഷം തൈര് സ്ട്രോ ബെറി സിറപ്പും മിക്സ്‌ ചെയ്തത് ഇട്ട് കൊടുക്കുക.

ഐസ്ക്രീം അടുത്ത ലയർ ആയി ഇട്ട് കൊടുക്കുക. സ്ട്രോബെറി സിറപ്പ് ഒഴിച്ച് കൊടുക്കുക. സ്ട്രോ ബെറി കഷ്ണങ്ങൾ ഇട്ട് കൊടുക്കുക വീണ്ടും ഇതു പോലെ തന്നെ ലയർ ആയി ഇട്ട് കൊടുക്കുക. മുകളിൽ സ്ട്രോ ബെറി കഷ്ണങ്ങളും സിറപ്പും ഒഴിച്ച് കൊടുക്കുക. ബെറി അപ്പ്‌ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News