മേഘങ്ങള്‍ക്കിടയിലെ പ്രകൃതിയൊരുക്കിയ മഞ്ഞു കൊട്ടാരം… ‘മാഥേരാണ്‍’

അതിരാവിലെ എഴുന്നേറ്റ് മലകറി ണഞ്ഞുകൊട്ടാരത്തില്‍ പോയാലോ…മഞ്ഞുകൊണ്ട് പരവതാനി വിരിച്ച പ്രകൃതിയുടെ കൊട്ടാരം കാണാം മാഥേരാണ്‍ ഹില്‍സ്റ്റേഷനില്‍ പോയാല്‍. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചെറിയ ഹില്‍സ്റ്റേഷന്‍ എന്നറിയപ്പെടുന്ന മാഥേരാണ്‍ ഹില്‍സ്റ്റേഷന്‍ സൂര്യാസ്തമയവും സൂര്യോദയവും കാണാനും പ്രകൃതി ഭംഗി ആസ്വദിയ്ക്കാനുമുള്ള ഏറ്റവും നല്ല വിനോദസഞ്ചാര കേന്ദ്രമാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ ഇടതൂര്‍ന്ന മരങ്ങളും സസ്യജാലങ്ങളുമുള്ള നിത്യഹരിതവനപ്രേദശമാണിത്. മാഥേരാണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം നെറുകയിലെ കാട് എന്നാണ്. പശ്ചിമഘട്ട മലനിരകളിലെ അതിമനോഹരമായ ഈ പിക്‌നിക് സ്‌പോട്ട് സമുദ്രനിരപ്പില്‍ നിന്ന് 2,625 അടി ഉയരത്തിലാണ്.

വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. എങ്കിലും മണ്‍സൂണ്‍ സമയത്താണ് മാഥേരാണ്‍ അതിസുന്ദരിയാകുന്നത്. മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും ചെറു അരുവികളും മാഥേരാണിന്റെ അഴക് പതിന്മടങ്ങാക്കും. മഞ്ഞ് പരവതാനി വിരിയ്ക്കും മേഘങ്ങള്‍ നൃത്തം ചവിട്ടും…നല്ല തണുത്ത കാറ്റ് മനസ്സിനെയും കുളിര്‍പ്പിക്കും..

മോട്ടര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഇന്ത്യയിലെ ഏക ഹില്‍സ്റ്റേഷനാണ് മാഥേരാണ്‍. ടോയ് ട്രെയിനും കുതിര സവാരിയും കൈ കൊണ്ടു വലിക്കുന്ന റിക്ഷകളുമാണ് ഇവിടെ സഞ്ചാരത്തിനായുള്ളത്. മാഥേരാണിലെ അതിമനോഹരമായ വ്യൂ പോയിന്റാണ് ലൂയിസ പോയിന്റ്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം അപ്പാടെ അനുഭവിക്കാന്‍ കഴിയുന്ന ഈ കാഴ്ച തിരക്കേറിയ മുംബൈ നഗരത്തില്‍ നിന്ന് വെറും 90 കിലോമീറ്റര്‍ ദൂരത്തിലാണ് ഉള്ളത്.

മറ്റേതൊരു ഹില്‍സ്റ്റേഷനിലെയും പോലെ, മാഥേരാണ്‍ അതിന്റെ വ്യൂ പോയിന്റുകള്‍ക്ക് പേരുകേട്ടതാണ്. സഹ്യാദ്രി പര്‍വതനിരയുടെ ആകര്‍ഷകമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഇവിടെ 36 വ്യൂ പോയിന്റുകളുണ്ട്. 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ എപ്പോഴും മേഘങ്ങള്‍ വന്നു മൂടും. നിങ്ങള്‍ മാഥേരനില്‍ ആയിരിക്കുമ്പോള്‍ മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്ന അനുഭവമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel