നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബിജെപി ചിലവിട്ടത് കോടികള്‍; കണക്കുകള്‍ പുറത്ത്

ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവിട്ടത് കോടികള്‍. കേരളത്തില്‍ ചിലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 29.24 കോടിയാണ് കേരളത്തില്‍ ബി.ജെ.പി ചെലവിട്ടത്

അതേസമയം, തമിഴ്നാട്ടില്‍ 22.97 കോടി രൂപയാണ് ബി.ജെ.പി ചെലവിട്ടത്. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

അസം, പുതുച്ചേരി, തമിഴ്നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയ്ക്കടുത്താണ് ബി.ജെ.പി ചെലവിട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലാണ് ബി.ജെ.പി കൂടുതല്‍ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളില്‍ ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News