കോരിച്ചൊരിയുന്ന മ‍ഴയത്ത് നല്ല ചൂടുള്ള ബ്രഡ് കട്ലറ്റ് ആയാലോ…!

നല്ല കോരിച്ചൊരിയുന്ന മ‍ഴ…കട്ടന്‍ കാപ്പിയോടൊപ്പം വീടിന്‍റെ ഉമ്മറത്തിരുന്ന് നല്ല ചൂട് ബ്രഡ് കട്ലറ്റ് ക‍ഴിച്ചാല്‍ എങ്ങനിരിക്കും…പൊളിയല്ലേ…എന്നാല്‍ ബ്രഡ് കട്ലറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?

ചേരുവകൾ :
ബ്രഡ് – 4 പീസ് പൊടിച്ചത്
ഉരുളക്കിഴങ്ങു – 2 എണ്ണം വേവിച്ചു ഉടച്ചത്
സവാള – 1
പച്ച മുളക് – 1
കറി വേപ്പില / മല്ലിയില
കാരറ്റ് – 1/4 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3/4 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി -1/4 to 1/2 ടീസ്പൂൺ
ഗരം മസാല പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ചെറുനാരങ്ങ നീര് – 1 ടീസ്പൂൺ
Corn flour- 1 ടേബിൾസ്പൂൺ അല്ലെങ്കിൽ ( മൈദ – 2 ടേബിൾസ്പൂൺ )
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. ബ്രഡ് മിക്സിയിൽ ഇട്ട്‌ നന്നായിട്ട് പൊടിച്ചു എടുക്കുക .
2. ഒരു ബൗൾ എടുത്തു അതിലേക്കു ബ്രഡ് , സവാള , കാരറ്റ് , ഉരുളക്കിഴങ്ങു , പച്ചമുളക് , വേപ്പില , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മഞ്ഞൾ പൊടി മുളക് പൊടി , ഗരം മസാല പൊടി , കുരുമുളക് പൊടി ,നാരങ്ങാ നീര് , കോൺ flour ഉപ്പു ഇടുക .
3. എല്ലാം കൈ കൊണ്ട് നന്നായിട്ട് കുഴച്ചു മാവ് പരുവത്തിൽ ആക്കി എടുക്കുക .
4. കയ്യിൽ കുറിച്ച് എണ്ണ തടവി , മാവിൽ നിന്ന് കുറിച്ച് എടുത്തു കട്ലറ്റ് ഷേപ്പ് ആക്കി എടുക്കാം .
5. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോന്നായി അതിലേക്കു ഇട്ടു വറുത്തു എടുക്കുക .
6. നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം
ബ്രഡ് കട്ലറ്റ്സ് റെഡി ആയി !!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here