
ദമ്പതികളെ ആക്രമിച്ച് ക്വട്ടേഷന്‍ സംഘം പണവും ആഭരണങ്ങളും കാറും തട്ടിയെടുത്തു. കാഞ്ഞങ്ങാട് സ്വദേശി ദേവദാസിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണം. സംഭവത്തില്‍ ഹോസ് ദുര്‍ഗ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ദേവദാസും ഭാര്യ ലളിതയുമാണ് ആക്രമണത്തിന് ഇരയായത്. ആറംഗ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയത്. ലളിതയെ അടിച്ച് വീഴ്ത്തിയ ശേഷം ദേവദാസിന്റ മാലയും മോതിരവും കവര്‍ച്ച ചെയ്തു. വീട്ടിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയും കവര്‍ച്ച ചെയ്തു.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ദേവദാസിന്റെ കുടുംബം ചിലരുമായി തര്‍ക്കത്തില്‍പ്പെട്ടിരുന്നു. പൊലീസ് ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ മകള്‍ വീട്ടില്‍ നിന്നും പുറത്തു പോയിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി രാജേന്ദ്രപ്രാദിനെ ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷന്‍ സംഘത്തിലെ മറ്റ് 5 പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here