എന്‍റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും: വെല്ലുവിളിയുമായി കങ്കണ വീണ്ടും…പറഞ്ഞത് മണ്ടത്തരമെന്ന് സോഷ്യല്‍മീഡിയ

സ്വാതന്ത്ര്യം കിട്ടിയത് മോദി വന്നശേഷമാണെന്നായിരുന്നു മോദിഭക്തയായ കങ്കണ റണാവത്ത് ക‍ഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന. ഇതിനു പുറകേ നിരവധിപേര്‍ കങ്കണയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വിവാദവുമായി ബന്ധപ്പെട്ട് വെല്ലുവിളിയുമായി കങ്കണ വീണ്ടും എത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നാണ് കങ്കണയുടെ പുതിയ വീരവാദം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണയുടെ പ്രതികരണം.

” ആ അഭിമുഖത്തില്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1857ലേതായിരുന്നു (ബ്രിട്ടീഷുകാര്‍ക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ സമര്‍പ്പണത്തോടെയായിരുന്നു അത്. 1947ല്‍ പോരാട്ടം നടന്നതിനെക്കുറിച്ച് എനിക്കറിയില്ല. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതന്നാല്‍ എന്റെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാം. മാപ്പ് പറയാം. ദയവായി എന്നെയിതില്‍ സഹായിക്കൂ” എന്നാണ് കങ്കണ പറഞ്ഞത്.

പ്രമുഖ ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കവെയാണ് കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ് (#KanganaRanautDeshdrohi) ട്വിറ്ററില്‍ ട്രെന്റിംഗ് ആയി.

കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. മണ്ടത്തരം വിളിച്ചുപറയുന്ന കങ്കണ ഒരുതരത്തിലുമുള്ള പുരസ്‌കാരവും അര്‍ഹിക്കുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here