വിവാഹ വേദിയില്‍ അടിപിടി; കെട്ടിയ താലി തിരിച്ചു നല്‍കി വധു; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

വിവാഹവേദിയില്‍ വധുവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരനു തിരിച്ചു നല്‍കി പെണ്‍കുട്ടി. പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് താലികെട്ടി. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം

ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കുന്നതിനിടെയായിരുന്നു സംഭവം.

മണ്ഡപത്തിലേക്ക് കയറിയ യുവാവ് വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും പറയുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ തമ്മില്‍ ചെറിയ വാക് തര്‍ക്കം ഉണ്ടായി.

ഇതിന് പിന്നാലെ വേദിക്ക് പുറത്ത് വെച്ച് വിവാഹം നടത്താന്‍ ധാരണയായി. വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വേദിക്ക് പുറത്ത് വെച്ച് വിവാഹം നടത്തിയത്.

എന്നാല്‍ താലി കെട്ടിയ ശേഷവും വീണ്ടും പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി തര്‍ക്കമായി. പിന്നാലെ തര്‍ക്കം ഇരുവീട്ടുകാരും തമ്മിലാവുകയും ബന്ധുക്കളുടെ നിര്‍ദേശ പ്രകാരം യുവാവ് കെട്ടിയ താലി പെണ്‍കുട്ടി തിരിച്ചു നല്‍കുകയും ചെയ്തു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതേ വേദിയില്‍ വെച്ച് തന്നെ ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ പിന്നീട് വിവാഹം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News