
വരൂ അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തോയെന്നും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം… അതെ അത്ര മനോഹരപ്രണയം പറയാന്‍ മറ്റേത് സ്ഥലമാണ് ചേരുക…സോളമന്റെ പ്രണയം പോലെ മനോഹരമായ മുന്തിരിത്തോപ്പുകള്‍ നമ്മുടെ മനസ്സിനെ കുളിരണിയിക്കുന്നവയാണ്.
നിരവധി മുന്തിരിത്തോപ്പുകള്‍ നമുക്കായി കാത്തിരിക്കുകയാണ്… നാമെത്തുന്നതും നോക്കി.. അത്തരമൊരു മനോഹര മുന്തിരിത്തോപ്പുണ്ട് കര്‍ണാടകയില്‍ ഗ്രോവര്‍ മുന്തിരിത്തോട്ടങ്ങള്‍. നന്ദി ഹില്‍സിലാണ് ഈ മനോഹര മുന്തിരിത്തോപ്പുള്ളത്.
സുഖകരമായ കാലാവസ്ഥയും അനുകൂല സാഹചര്യങ്ങളും ഉള്ളതിനാല്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ള മുന്തിരി ഉല്‍പ്പാദിപ്പിക്കാന്‍ അനുയോജ്യമായ ഇന്ത്യയുടെ ഉദ്യാനനഗരമാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട ബാംഗ്ലൂര്‍. നഗരപ്രദേശത്ത് നിന്നും നിന്ന് ഏകദേശം 40 കിലോമീറ്റര്‍ മാറി, നന്ദി ഹില്‍സിന്റെ താഴ്വരയിലാണ് ഗ്രോവര്‍ മുന്തിരിത്തോട്ടങ്ങള്‍. കാബര്‍നെറ്റ് സോവിഗ്നോണ്‍, ഷിറാസ്, വിയോഗ്‌നിയര്‍, സോവിഗ്നോണ്‍ ബ്ലാങ്ക് ഇനങ്ങളില്‍പ്പെട്ട വൈന്‍ ആണ് ഇവിടെ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്.
കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് നന്ദി ഹില്‍സ്. അരികിലായി, മനോഹരമായ അന്തരീക്ഷവും പ്രകൃതിദത്ത സൗന്ദര്യവും നിറഞ്ഞ ഗ്രോവര്‍ മുന്തിരിത്തോട്ടങ്ങളും സന്ദര്‍ശിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നു. എല്ലാ ദിവസവും രാവിലെ പത്തരയോടെ വൈന്‍ ടൂര്‍ ആരംഭിക്കുന്നു. ഏകദേശം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വൈന്‍ ടേസ്റ്റിംഗ് സെഷനും ഇതിന്റെ ഭാഗമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here