കണ്ണൂർ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ റാഗിംങ്; നാല് സീനിയർ വിദ്യാർഥികൾ കസ്റ്റഡിയിൽ

കണ്ണൂർ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ റാഗിംങ്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഷഹസാദ് മുബാറക്കാണ് റാഗിങിന് ഇരയായത്. സംഭവത്തിൽ ഷഹസാദിന്റെ കുടുംബം തളിപ്പറമ്പ പൊലീസിൽ പരാതി നൽകി. രണ്ടാം വർഷ വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സീനിയർ വിദ്യാർഥികളെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

റാഗിങ് നവംബർ അഞ്ചിന് ഉച്ചയോടെ ശുചിമുറിയിൽ വച്ചാണ് അക്രമം നടന്നത്. ഷഹസാദിന്റെ കൈകൾക്കും തലയ്ക്കും പരിക്കുണ്ട്. 12 പേർ ചേർന്നാണ് റാഗ് ചെയ്തതെന്ന് ഷഹസാദിന്റെ മാതാവ് പറഞ്ഞു. ഒരാളെ സസ്പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കെപി മുഹമ്മദ് നിദാനെയാണ് സസ്പെൻഡ് ചെയ്തത്. നിദാൻ രണ്ടാം വർഷ സ്റ്റാറ്റിസ്റ്റിക് വിദ്യാർഥിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News