തിരുവനന്തപുരത്തെ മലയോരമേഖലകള്‍ ശക്തമായ മഴയില്‍ ഒറ്റപെട്ടു; പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി

തിരുവനന്തപുരത്തെ മലയോരമേഖലകള്‍ ശക്തമായ മഴയില്‍ ഒറ്റപെട്ടു. നെയ്യാറ്റിന്‍കര ദേശീയപാതയിലുള്‍പ്പടെ പലയിടത്തും മണ്ണിടിച്ചില്‍. വാമനപുരം നദി കരവിഞ്ഞൊഴുകി. തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ റയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ട്രയില്‍ ഗതാഗതം തടസപെട്ടു. ദുരിതബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാകളക്ടര്‍ നവജ്യോദ് ഘോസയും സന്ദര്‍ശിച്ചു.

മലയോരമേഖലയില്‍ തിമിര്‍ത്ത് പെയ്ത മഴയില്‍ വ്യാപക നാശമാണുണ്ടായത്. പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. നെയ്യാറ്റിന്‍കര ദേശീയപാതയിലെ കൂട്ടപ്പന മരുത്തൂര്‍ പാലത്തിന്റ പാര്‍ശ്വഭിത്തി തകര്‍ന്ന് ഗതാഗതം തടസപെട്ടു. പാച്ചല്ലൂരില്‍ രണ്ട് വീടുകള്‍ക്ക് മുകളിലൂടെ മണ്ണിടിഞ്ഞു വീണു.

വാമനപുരം പഞ്ചായത്തിലെ മേലാറ്റുമൂഴി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് 40 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.വിതുര മീനാങ്കലില്‍ വെള്ളം കയറിയതിനാല്‍ 13 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.വാമനപുരം നദി കരകവിഞ്ഞൊഴികിയതിനെ തുടര്‍ന്ന് വിതുര പൊന്നാംചുണ്ട്,ചെറ്റച്ചല്‍ പാലങ്ങള്‍ വെള്ളത്തിനടിയിലായി.കല്ലംപള്ളിയില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്ന് വികലാംഗനായ യുവാവിന് പരിക്കേറ്റു. ദുരിതം വിതച്ച പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടി ജില്ലാ കളക്ടര്‍ നവജ്യേദ് ഖോസ,മേയര്‍ ആര്യാരാജേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

പേപ്പാറ,നെയ്യാര്‍,അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരിക്കയാണ്.പാറശ്ശാല നാഗര്‍കോവില്‍ റെയില്‍വേ ലൈനില്‍ മണ്ണിടിഞ്ഞതിനാല്‍ ട്രയില്‍ ഗതാഗതം തടസപെട്ടു.കുഴിത്തുറ റെയില്‍വേ ട്രാക്ക് വെള്ളത്തിനടിയിലായി.നെയ്യാറ്റിന്‍കര മാമ്പഴക്കര യില്‍ മണ്ണിടിഞ്ഞുവീണ് ആട് ഫാം തകര്‍ന്നു.25 ആടുകള്‍ ചത്തു.വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കളക്ട്രേറ്റിലും നഗരസഭയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News