ആദ്യം ജോജുവിന് നേരെ, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ; കൈയ്യൂക്കിന്റെ രാഷ്ട്രീയം കളിച്ച് കോണ്‍ഗ്രസ്

കൊച്ചിയില്‍ സിനിമാ താരം ജോജുവിനെ അക്രമിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്. ഗുണ്ടാസംഘങ്ങളെപോലെയാണ് കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ തല്ലിച്ചതച്ചത്.

കെ.സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റായതിന് ശേഷം സംസ്ഥാനമെമ്പാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയതോതില്‍ അക്രമം അഴിച്ചു വിടുകയാണ്. കൊച്ചിയില്‍ സിനിമാതാരം ജോജു ജോര്‍ജിനെതിരെ നടത്തിയ അക്രമത്തിന് പിന്നാലെയാണ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ആക്രമണം നടന്നത്.

മുന്‍ ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ യു.രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപോഴായിരുന്നു മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്. ഗുണ്ടാസംഘങ്ങളെ പോലെയായിരുന്നു യോഗത്തില്‍ പങ്കെടുത്തവരുടെ പെരുമാറ്റം.

കൈരളിറിപ്പോര്‍ട്ടര്‍ മേഘാമാധവന് നേരെ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു.പെണ്ണാണെന്നും നോക്കില്ല കൈകാര്യം ചെയ്ത് കളയും എന്നായിരുന്നു ഭീഷണി.

സ്ത്രികളെ പോലും അക്രമിക്കും എന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്.പുതിയ നേത്യത്വം വന്നതോടെ കോണ്‍ഗ്രസിന് പുതിയ മുഖവും ശൈലിയും വന്നു എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഈ ശൈലിയാണ് കൊച്ചിയിലും കോഴിക്കോട്ടും കണ്ടത്. കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News