ദേശീയ കായിക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ദേശീയ കായിക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം വിതരണം ചെയ്തത്. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്, ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 12 പേർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി.

മേജർ ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം മലയാളിയായ ബോക്സിങ് താരം കെസി ലേഖ സ്വീകരിച്ചു. മലയാളികളായ രാധാകൃഷ്ണൻ നായർ, ടിപി ഔസേപ്പ് എന്നിവർ ദ്രോണാചാര്യ പുരസ്കാരവും ഏറ്റ് വാങ്ങി. 35 താരങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചപ്പോൾ 5 പേരാണ് ധ്യാൻചന്ദ് പുരസ്കാരം ഏറ്റുവാങ്ങിയത്. 9 പരിശീലകർ രാഷ്ട്രപതിയിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരവും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ വച്ചാണ് പുരസ്കാര വിതരണ ചടങ്ങ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News