ട്വിറ്ററില്‍ ട്രെന്റിംഗായി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ്: കങ്കണയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് സോഷ്യല്‍മീഡിയ 

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ച വിവാദ പ്രസ്താവനയില്‍ കങ്കണയ്ക്കെതിരെ പ്രതിഷേധം രൂക്ഷം. പ്രസ്താവന നടത്തിയതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ് (#KanganaRanautDeshdrohi).

കങ്കണയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്നും ആളുകള്‍ക്ക് ഇങ്ങനെ നാണമില്ലാതാവുമോ എന്നും കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നുമൊക്കെയായിരുന്നു കൂടുതല്‍ ആളുകളും ട്വീറ്റ് ചെയ്തത്.

 ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറെ ജയിലിലിടുന്നു, എന്തുകൊണ്ടാണ് കങ്കണയ്‌ക്കെതിരെ യു.എ.പി.എ ചുമത്താത്തതെന്നും ചിലര്‍ ചോദിക്കുന്നു. മണ്ടത്തരം വിളിച്ചുപറയുന്ന കങ്കണ ഒരുതരത്തിലുമുള്ള പുരസ്‌കാരവും അര്‍ഹിക്കുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.

‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News