
കോഴിക്കോട് നരിക്കുനി പന്നിക്കോട് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടരവയസുകാരന്‍ മരിച്ചു. ചെങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. 11 ന് നടന്ന വിവാഹ സൽക്കാരത്തിൽ ചിക്കൻ റോള്‍ കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം.
ആദ്യം വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച കുട്ടിയെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ വിവാഹത്തിൽ പങ്കെടുത്ത മറ്റു 6 കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here